അഹമ്മദാബാദ്: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഉജ്ജ്വല വിജയം. ആകെയുള്ള 44 സീറ്റില്‍ 41 ഉം ബിജെപി കരസ്ഥമാക്കി. കോണ്‍ഗ്രസിന് രണ്ടാ സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു. 5 പട്ടികജാതി സീറ്റുകളിലും ബിജെപി തന്നെ ജയിച്ചുകയറി. പട്ടിജാതി വിഭാഗത്തില്‍ നിന്നുള്ള കൗണ്‍സിലര്‍മാരില്‍ ഒരാളാകും മേയറാകുക.
പതിനൊന്ന് വാര്‍ഡുകളിലായി 44 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും 44 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചു. ബിഎസ്പി 14 പേരേയും എന്‍സിപി ബാനറില്‍ രണ്ടുപേരും മത്സര രംഗത്തിറങ്ങി. ആദ്യമായി മത്സരിച്ച ആംആദ്മി പാര്‍ട്ടി 40 സീറ്റുകളിലും മത്സരിച്ചു. പരമ്പരാഗതമായി കോണ്‍ഗ്രസ് കോട്ടയായ കരഞ്ച്വേല് സീറ്റും ബിജെപി നേടി.
2011 ലെ പ്രഥമ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഗാന്ധിനഗറില്‍ ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: