കൊച്ചി : കേരള സര്‍വകലാശാല വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. സര്‍ക്കാരും സര്‍വകലാശാലയും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു കേരള സര്‍വകലാശാല സംവരണ തസതിക നിശ്ചയിച്ച് നിയമനം നടത്തിയത്. എന്നാല്‍ ഒരേ കാറ്റഗറിയിലും ഒരേ ശമ്പള സ്കെയിലിലുമുള്ള വ്യത്യസ്ത ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവരെ ഒരുമിച്ചാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി നിയമനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ 58 നിയമന ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് അമിത് റാവലാണ് കേരള സര്‍വ്വകലാശാല നിയമനം റദ്ദാക്കിയത്. വ്യത്യസ്ത വകുപ്പുകളിലെ തസ്തികകളെ ഒത്തു ചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീം കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമനം ലഭിച്ചവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് വിധി.
വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാല്‍ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ നിയമനങ്ങള്‍ റദ്ദാക്കപ്പെട്ട അധ്യാപകര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: