മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി റെയ്ഡും തുടര്‍ന്നുള്ള അറസ്റ്റും ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ.
”ഞങ്ങള്‍ ആരെയും ലക്ഷ്യമിടുന്നില്ല. ഷാരൂഖുമായി അദ്ദേഹത്തോട് ഒരു വിരോധവുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ 300 ലധികം പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. അവരില്‍, പരമാവധി, ഏകദേശം 4 മുതല്‍ 5 വരെ അറിയപ്പെടുന്ന പ്രമുഖരായവര്‍ ആയിരിക്കാമെന്നും ഇറ്റി ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സമീര്‍ വ്യക്തമാക്കി. ഞങ്ങള്‍ ആരെയെങ്കിലും ലക്ഷ്യമിടുന്നുവെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കടുത്ത മയക്കുമരുന്ന് സംബന്ധിയായ കുറ്റവാളികളാണ്. അറിയപ്പെടുന്ന ചില വ്യക്തികള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് മാധ്യമങ്ങളുടെ അതിനു അമിത പ്രധാന്യം നല്‍കുന്നത്. വര്‍ഷത്തിലുടനീളം നിരവധി റെയ്ഡുകളും അറസ്റ്റുകളും എന്‍സിബിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. ആഡംബരക്കപ്പലിലെ റെയ്ഡും അത്തരരത്തില്‍ ഒന്നാണ്. റെയ്ഡ് നടക്കുമ്പോള്‍ ‘ആര്യന് ഖാന് തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു’. അതാണ് അറസ്റ്റിനു കാരണമയാതെന്നും സമീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: