ന്യൂഡൽഹി : ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ സ്ഥാനമേറ്റു.
ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാണ് കിഷിദ. മുൻ പ്രധാനമന്ത്രി യോഷി ഹിദെ സുഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കിഷിദ പ്രധാനമന്ത്രിയായായത്. കിഷിദയ്‌ക്ക് കീഴിലുള്ള കാബിനറ്റ് അംഗങ്ങളുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.
ജപ്പാനീസ് ഭാഷയില്‍ കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രി കിഷിദയ്‌ക്ക് ആശംസകൾ നേർന്നു.
“പുതിയ പ്രധാനമന്ത്രി ഫൂമിയോ കിഷിദയ്‌ക്ക് അഭിനന്ദനങ്ങൾ. കിഷിദയുമായി ചേർന്ന് ഇന്ത്യയും ജപ്പാനുമായുള്ള തന്ത്രപ്രധാന ബന്ധവും, ആഗോള പങ്കാളിത്തവും കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും, സമൃദ്ധിയ്‌ക്കുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ അദ്ദേഹം വിജയിച്ചു. ‘അക്ഷരാര്‍ത്ഥത്തില്‍ ഇത് പുതി തുടക്കമാകുമെന്ന് കരുതുന്നു,’ 64 കാരനായ കിഷിദ പറഞ്ഞു. വോട്ടെടുപ്പില്‍ വിജയിച്ചെങ്കിലും അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചില്ല. പകരം സഹപ്രവര്‍ത്തകരെയെല്ലാം തല കുനിച്ച് വണങ്ങുക മാത്രമാണ് ചെയ്തത്. പുതിയ മന്ത്രിസഭാംഗങ്ങളെ അദ്ദേഹം പ്രഖ്യാപിച്ചു. വിദേശകാര്യമന്ത്രി തോഷിമിത്സു മൊടേഗിയും പ്രതിരോധമന്ത്രി നോബുവോ കിഷിയും പഴയ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ്. ഒരു ഡസനോളം പുതുമുഖങ്ങളാണ് ബാക്കിയുള്ളവര്‍. ധനകാര്യമന്ത്രി ഷുനിചി സുസുകി പുതുമുഖമാണ് മൂന്ന് സ്ത്രീകളും മന്ത്രിമാരായെത്തുകയാണ്.
2012 മുതൽ 2017 വരെ ജപ്പാന്റെ വിദേശകാര്യമന്ത്രിയായിരുന്നു കിഷിദ. ഏറ്റവും കൂടുതൽ കാലം വിദേശമന്ത്രി എന്ന പദവി വഹിച്ച വ്യക്തിയാണ് ഈ അറുപത്തിനാലുകാരൻ. വോട്ടെടുപ്പിൽ താരോ കോനോവിനെ മറികടന്നാണ് കിഷിദ വിജയിച്ചത്.
തിങ്കളാഴ്ച നിലവിലെ പ്രധാനമന്ത്രിയായിരുന്ന യോഷിഹിദെ സുഗ രാജി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷമാണ് അദ്ദേഹം പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: