തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരം ശമിപ്പിക്കാനായി മേയര്‍ ആര്യാ രാജേന്ദ്രന് വിളിച്ചു ചേര്‍ത്ത യോഗം പരാജയം. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മേയര്‍ അംഗീകരിക്കാന്‍ താറായില്ലായെന്ന് ചര്‍ച്ചയ്ക്ക് ശേഷം ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സമരപരിപാടികള്‍ ശക്തമാക്കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
നാല് ആവശ്യങ്ങളാണ് ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ വിളിച്ച യോഗത്തില്‍ ഉന്നയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുടിശിക ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രസിദ്ധികരിക്കണം. പണം തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. നാളെ കൂടുന്ന യോഗത്തില്‍ അഴിമതിക്കാരെ അറസ്റ്റ് ചെയ്യാനായി ഔദ്യോഗിക പ്രമേയം നടപ്പിലാക്കണം. ഐകെഎം സോഫ്റ്റ് വെയറിന്റെ ക്രമക്കേടുകള്‍ പരിശോധിച്ച് വേണ്ട അപ്ഡേഷനുകള്‍ നടക്കണം. എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. എന്നാല്‍ മേയര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല.
ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുംവരെ കൗണ്‍സില്‍ ഹാളില്‍ ബിജെപി അംഗങ്ങള്‍ സമരം ചെയ്യും. ബിജെപി ജില്ലാ കമ്മിറ്റി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്, കുമ്മനം രാജശേഖരന് എന്നിവര്‍ സമരംചെയ്യുന്നവരെ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ച് നഗരസഭയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: