ലഖ്നൗ: പൊലീസുകാരുടെ അതിക്രമത്താലാണ് ഗോരഖ്പൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മനീഷ് ഗുപ്ത മരിച്ചതെന്ന ആരോപണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്.
പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രീയലക്ഷ്യത്തോടെ മരണകാരണം പൊലീസ് മര്‍ദ്ദനമാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്തയില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസമാത്രം. ‘യോഗി ഒരു മൂത്ത സഹോദരനെപ്പോലെയാണെന്ന് മീനാക്ഷി ഗുപ്ത. അതിവേഗത്തില്‍ തീരുമാനമെടുക്കാനുള്ള യോഗി ആദിത്യനാഥിന്റെ കഴിവാണ് മീനാക്ഷിയുടെ ഈ പ്രശംസയ്ക്ക് കാരണം. മനീഷിന്റെ മരണവാര്‍ത്തയറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്തയ്ക്ക് കാണ്‍പൂര്‍ ഡവലപ്മെന്റ് അതോറിറ്റിയില്‍ യോഗി ജോലി നല്‍കിയത്. ഒപ്പം 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ഇതോടെ മനീഷ ഗുപ്തയുടെ ആരാധന വര്‍ധിച്ചു: യോഗി ഒരു മൂത്ത സഹോദരനെപ്പോലെ അതിവേഗം തീരുമാനമെടുത്തെന്നായി മനീഷ ഗുപ്ത.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പടുത്തതോടെ യോഗി സര്‍ക്കാരിനെയും യോഗിയെയും വീഴ്ത്താനും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനും ഗൂഡാലോചനകള്‍ നടന്നുവരുന്നുവെന്ന ആരോപണമുണ്ട്. അതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനീഷ് ഗുപ്ത എന്ന ബിസിനസുകാരന് മരിയ്ക്കുന്നത്. ഗോരഖ് പൂരില്‍ സപ്തംബര്‍ 27 നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മനീഷ് ഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന് പറയുന്നു.
സിബി ഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കും. ഒപ്പം ഇക്കാര്യത്തിന്റെ പൊരുളറിയാന്‍ സിബി ഐ അന്വേഷിക്കണമെന്ന അപേക്ഷയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മീനാക്ഷി ഗുപ്തയും യോഗിയോട് സിബി ഐ അന്വേഷണം അഭ്യര്‍ത്ഥിച്ചിരുന്നു.
മനീഷ് ഗുപ്തയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വൈറലായിരുന്നു. അദ്ദേഹത്തിന്റെ ശിരസ്സിന്റെ മധ്യത്തിലും വലതു കൈയിലും മുട്ടിന് മുകളിലും താഴെയും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇടതുകണ്ണിന്റെ കൃഷ്ണമണിയിലും പാടുകളുണ്ടായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണതുകൊണ്ട് മാത്രമല്ല മനീഷ് മരിച്ചതെന്നതാണ് പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
സപ്തംബര്‍ 27ന് നടന്ന ഹോട്ടല്‍ റെയ്ഡിലാണ് പൊലീസ് മനീഷ് ഗുപ്തയെ മര്‍ദ്ദിച്ചതായി പറയുന്നത്. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ പൊലീസ് മര്‍ദ്ദനത്തെയാണ് മരണകാരണമായി എടുത്തുപറയുന്നത്. മനീഷ് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജഗത് നാരായണ്‍ സിംഗ്, ഫല്മാണ്ഡി പൊലീസ് പോസ്റ്റ് ഇന്‍-ചാര്‍ജ് എസ് ഐ അക്ഷയ് മിശ്ര, എസ് ഐ വിജയ് യാദവ് എന്നിവരുള്‍പ്പെടെ ആറ് പൊലീസുകാരെ യോഗി സസ്പെന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: