തിരുവനന്തപുരം: യുവജനങ്ങളെ തീവ്രവാദ സ്വഭാവങ്ങളിലേക്ക് ബോധപൂര്‍വ്വം ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന സിപിഎം നിലപാടിനെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പിലായിരുന്നു സിപിഎം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രൊഫഷണല്‍ കോഴ്സ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥിനികളെ തീവ്രവാദങ്ങളിലേക്ക് ആകര്‍ഷിക്കാനും അതിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും സിപിഎം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇക്കാര്യമാണ് പിണറായി തള്ളിയത്. ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്ഷിക്കാന് ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നും ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ, പാര്‍ട്ടിയുമായി വിഷയത്തില്‍ പിണറായിക്കുള്ള എതിര്‍പ്പ് പ്രകടമായിരിക്കുയാണ്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്. അപ്പോഴാണ് പാര്‍ട്ടിയെ തള്ളി പിണറായി രംഗത്തെത്തിയത്.
മുസ്ലിങ്ങള്‍ക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങള്‍ തുടങ്ങിയെന്നും. ക്രൈസ്തവരില്‍ ചെറിയ വിഭാഗത്തിന് മേലുണ്ടായ വര്‍ഗീയ സ്വാധീനം ഗൗരവത്തോടെ കാണേണ്ടതാണെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകളും ഇപ്പോള്‍ ഉടലെടുത്തിട്ടുണ്ടെന്ന കാര്യവും സിപിഎം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: