തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനു പുറമേ ഇവയിലും സീസണ് ടിക്കറ്റുകള്‍ അനുവദിക്കും.
ദീര്‍ഘദൂര എക്സ്പ്രസുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. തീവണ്ടികള്‍ നിര്‍ത്തിവെച്ച മാര്‍ച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസണ് ടിക്കറ്റുകള്‍ ഈ വണ്ടികളില്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: