കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താനാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാള്‍.
മമത ബാനര്‍ജി 58000ല്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മമത ബാനര്‍ജി 80,000 വോട്ടുകള്‍ നേടിയപ്പോള്‍ പ്രിയങ്ക ടിബ്രവാള്‍ 25,000 വോട്ടുകള്‍ നേടി.
“മമത ബാനര്‍ജിയുടെ കോട്ടയായ മണ്ഡലത്തില്‍ 25,000ല്‍പരം വോട്ടുകള്‍ നേടിയ ഞാനാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. എന്റെ കഠിനാധ്വാനം തുടരും”- പ്രിയങ്ക ടിബ്രവാള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ അഭിഭാഷക കൂടിയായ പ്രിയങ്ക ടിബ്രവാള്‍ നടത്തിയ നിയമപോരാട്ടത്തില്‍ സുപ്രീംകോടതി കേസന്വേഷണത്തിന് സി ബി ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഭവാനിപൂര്‍ തെരഞ്ഞെടുപ്പ് വിധി വന്നാല്‍ തൃണമൂല്‍ ഗുണ്ടകള്‍ സമാനരീതിയിലുള്ള അതിക്രമം നടത്താന്‍ സാധ്യതയുള്ളതിനാല്‍ അത് തടയണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ടിബ്രവാള്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.
2016ലെ ഭവാനിപൂര്‍ തെരഞ്ഞെടുപ്പില്‍ മമത 65,520 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ അന്ന് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. കോണ്‍ഗ്രസിന് വേണ്ടി ദീപ ദാസ്മുന്‍ഷി 40,219 വോട്ടുകള്‍ പിടിച്ചിരുന്നു. 2021ല്‍ കോണ്‍ഗ്രസ് മമതയെ പിന്തുണച്ചിട്ടുപോലും പ്രിയങ്കയ്ക്ക് 25,000 വോട്ടുകള്‍ പിടിക്കാന്‍ കഴിഞ്ഞുവെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം നേട്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: