തിരുവനന്തപുരം: ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ബാലഗോകുലം തീരുമാനിച്ചു. അമൃതഭാരതി വിദ്യാ പീഠത്തിന്റെ ആസ്ഥാനത്തായിരിക്കും പ്രതിമ സ്ഥാപിക്കുക. ജില്ലാ അടിസഥാനത്തില്‍ ബാലസാഹിത്യ സദസ്സുകള്‍ സംഘടിപ്പിക്കാനും ബാലസാഹിത്യകാരന്മാരുടെ വീടുകളിലേക്ക് യാത്ര നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. ബാല വായനശാലകളും ആരംഭിക്കും. ബാലസാഹിത്യ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ‘പുസ്തകപെട്ടി’ പ്രസദ്ധീകരിക്കും. മയില്‍പീലി ബാലമാസികയുടെ ഇംഗ്ളീഷ് പതിപ്പും പുറത്തിറക്കും. കേരളത്തിലെ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് പരിഹാരനിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്‍കും. കുട്ടികള്‍ക്കുവേണ്ടി ഗോകുലസംഗമങ്ങള്‍, പ്രവര്‍ത്തകര്‍ക്കായി ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കും.നവംബര്‍ ഒന്നുമുതല്‍ പ്രത്യക്ഷ ഗോകുലങ്ങളിലേക്കു മടങ്ങാനും തീരുമാനിച്ചു
സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍, സംഘടനാ കാര്യദര്‍ശി എ രഞ്ജുകുമാര്‍, പി കെ വിജയരാഘവന്‍, കെ പി ബാബുരാജ്, കുഞ്ഞമ്പു മേലത്ത്, വി ജെ രാജ്മോഹന്‍, ടി ജെ അനന്തകൃഷ്ണന്‍, സി അജിത്ത്, കെ. മോഹന്‍ദാസ്, കെ. ബൈജുലാല്‍, വി.ഹരികുമാര്‍, എന്‍ എം സദാനന്ദന്‍, പി എന്‍ സുരേന്ദ്രന്‍, വി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുവൈറ്റ് സേവാദര്‍ശന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം നേടിയ പി ശ്രീകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആര്‍എസ് എസ് പ്രാന്തീയ സഹപ്രചാരക് പ്രമുഖ് ടി എസ് അജയകുമാര്‍ സമാപന പ്രസംഗം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: