തായ്പേ: തയ് വാന്റെ പ്രതിരോധ മേഖലയിലേക്ക് അതിക്രമിച്ച് കയറി ചൈനയുടെ സൈനിക ജെറ്റുകള്‍. കഴിഞ്ഞ രണ്ട് ദിവസമായി തയ് വാന്റെ വ്യോമപ്രതിരോധ മേഖലയില്‍ ചൈനയുടെ യുദ്ധ ജെറ്റുകള്‍ അതിക്രമിച്ച് പറക്കുകയാണ്. ഇത് ചരിത്രത്തിലെ ചൈനയുടെ ഏററവും വലിയ കയ്യേറ്റമാണെന്ന് തയ് വാന്‍ മന്ത്രാലയം പറഞ്ഞു.
ഏകദേശം 38 ജെറ്റുകളാണ് തയ് വാന്റെ വ്യോമ പ്രതിരോധമേഖല തകര്‍ത്ത് ഇരച്ചുകയറിയത്. ഇതില്‍ ആണവ ശേഷിയുള്ള ബോംബുകള്‍ വര്‍ഷിക്കാനുള്ള സംവിധാനമുണ്ട്. ഇതിന് പിന്നാലെ വീണ്ടും ഒരു 20 വിമാനങ്ങള്‍കൂടി കടന്നുപറുന്നതായി പറയുന്നു. തയ് വാന്‍ ചൈനയുടെ ഭാഗമാണെന്നതാണ് ചൈനയുടെ നയം. എന്നാല്‍ തങ്ങള്‍ സ്വതന്ത്ര അധികാരമുള്ള വ്യത്യസ്ത രാഷ്ട്രമാണെന്നതാണ് തയ് വാന്റെ നിലപാട്. കഴിഞ്ഞ ഒരു വര്‍ഷമായി തയ് വാന്റെ മേല്‍ ചൈനയുടെ വ്യോമമന്ത്രാലയം നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങളെ തയ് വാന്‍ വിമര്‍ശിക്കുന്നു.
ഈ മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ചൈന നടത്തുന്ന സൈനിക അതിക്രമമാണിതെന്ന് തയ് വാന്‍ പ്രധാനമന്ത്രി സു സെങ് ചാങ് പറയുന്നു.
അതേ സമയം ഇതേക്കുറിച്ച് ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല. തയ് വാന്റെ സ്വതന്ത്ര പരമാധികാരത്തിന് നേരെയുള്ള കയ്യേറ്റമാണിതെന്നും വിമര്‍ശനങ്ങളുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: