ന്യൂദല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ 70 വര്‍ഷം കൊണ്ട് ചെയ്തത് രണ്ടു വര്‍ഷം കൊണ്ട് ചെയ്തെന്ന് തന്റെ ജല്‍ജീവന്‍ മിഷന്റെ വിജയത്തെക്കുറിച്ച് വിശദീകരിക്കവേ പ്രധാനമന്ത്രി മോദി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന് നല്‍കിയത്. 2019ലാണ് ജല്‍ ജീവന് മിഷന് ആരംഭിച്ചത്. ഇപ്പോള്‍ ഏകദേശം 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നു. അതായത് കഴി്ഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി രണ്ടു വര്‍ഷത്തിനുള്ളില്‍ ചെയ്തു- മോദി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ 2019 വരെ നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുമായിരുന്നത്. എന്നാല്‍ 2019ല്‍ ജല്‍ ജീവന് മിഷന് തുടങ്ങിയ ശേഷം രണ്ട് വര്‍ഷത്തില്‍ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ശുദ്ധ ജലവിതരണത്തിനുള്ള പൈപ്പ് കണക്ഷന് നല്കി.- പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇത്രയും ജനങ്ങള്‍ ജീവിച്ചിരുന്നിടത്ത് കോണ്‍ഗ്രസ് കുടിവെള്ളത്തിന് അവര്‍ക്ക് പ്രശ്നമുണ്ടെന്ന് കണ്ടതേയില്ല. കുടിവെള്ളമില്ലാതെയുള്ള ജീവിതത്തിലെ വേദനയെത്രയെന്ന് അവര്‍ അറിഞ്ഞതേയില്ല. അവര്‍ക്ക് വീട്ടില്‍ വെള്ളമുണ്ടായിരുന്നു, സ്വിമ്മിംഗ് പൂളുണ്ടായിരുന്നു, കുടിവെള്ളത്തിന്റെ സമൃദ്ധിയുണ്ടായിരുന്നു. – മോദി കുറ്റപ്പെടുത്തി.
ജനങ്ങളുടെ ദാരിദ്ര്യവും ഇവര്‍ക്ക് ആകര്‍ഷണമായിരുന്നു. കാരണം അത് അവര്‍ക്ക് സാഹിത്യത്തിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള, ബൗദ്ധികമായ അറിവുണ്ടെന്ന് കാണിക്കാനുള്ള വഴിയായിരുന്നു. ആദര്‍ശ ഗ്രാമങ്ങള്‍ സൃഷ്ടിക്കേണ്ടതിന് പകരം അവര്‍ ഗ്രാമങ്ങളിലെ പോരായ്മകള്‍ ഇഷ്ടപ്പെട്ടു. ജല്‍ജീവന്‍ മിഷന് ഗ്രാമങ്ങളാല്‍ നയിക്കപ്പെടുന്ന, സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. എങ്ങിനെയാണ് ഗ്രാമങ്ങളില്‍ സ്ത്രീകളും കുട്ടികളും കുടിവെള്ളം കൊണ്ടുവരാന്‍ മൈലുകളോളം നടക്കുന്നതെന്നതിന് സിനിമകളുടെയും കഥകളുടെയും കവിതകളുടെയും പിന്‍ബലത്തോടെ മോദി വിശദീകരിച്ചു.
ജല്‍ ജീവന് മിഷന് പദ്ധതിയെപ്പറ്റി ശനിയാഴ്ച അദ്ദേഹം ഗ്രാമപഞ്ചായത്തുകളുമായും കുടിവെള്ള സമിതികളുമായും ഗ്രാമ ജല ശുചിത്വ സമിതികളുമായും സംസാരിച്ചു.
യോഗത്തില്‍ മോദി ജല്‍ജീവന്‍ മിഷന് ആപും പുറത്തിറക്കി. ഈ ആപില്‍ ജല്‍ജീവന്‍ മിഷന് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. എത്ര വീടുകള്‍ക്ക് വെള്ളം ലഭിച്ചു, ലഭിച്ച വെള്ളത്തിന്റെ ഗുണനിലവാരം എന്നിങ്ങനെ എല്ലാ വിവരങ്ങളും കൃത്യമായി ആപ് വഴി അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: