മുംബൈ: ബാങ്കില്‍ നിക്ഷേപിച്ച തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമം പൊളിഞ്ഞ ബാങ്കുകളില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് തുണയാവുന്നു. കഴിഞ്ഞ മാസമാണ് ഇതിനുള്ള വായ്പാ ഗ്യാരന്റി കോര്പറേഷന് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത് പ്രകാരം ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച അവരുടെ നിക്ഷേപത്തിന് നഷ്ടപരിഹാരമെന്നോണം അഞ്ച് ലക്ഷം വീതം നല്‍കും.
ഇതിന്റെ ഗുണഫലം ഈയിടെ സാമ്പത്തികതിരിമറികള്‍ മൂലം റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച അടൂരിലെ സഹകരണ അര്‍ബന്‍ ബാങ്കുള്‍പ്പെടെ 21 ബാങ്കുകളിലെ നിക്ഷേപകര്‍ അനുഭവിക്കാന്‍ പോവുകയാണ്. ബില്‍ പ്രകാരം റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. നേരത്തെ ഇത് ഒരു ലക്ഷം മാത്രമായിരുന്നു. പുതിയ ബില്ലില്‍ കേന്ദ്രം ഇത് അഞ്ച് ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് വിപ്ലവകരമായ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നല്കാന് മൊറട്ടോറിയത്തിലുള്ള സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കിന് കീഴിലുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് വായ്പാ ഗ്യാരന്റി കോര്പറേഷന് (ഡി ഐസിജിസി ) നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത് പ്രകാരം കേരളത്തിലെ അടൂര്‍ സഹരണ അര്‍ബന്‍ സഹകരണ ബാങ്കുള്‍പ്പെടെ 21 സഹകരണ ബാങ്കുകളാണ് ഇത്തരത്തിലുള്ളത്.
പുതിയ കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം മൊറട്ടോറിയം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ 90 ദിവസത്തിനകം ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കണം. ഇതനുസരിച്ച് അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബര്‍ 15നകം കൈമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15നകം ആദ്യ പട്ടിക കൈമാറണം. ഇന്‍ഷുറന്‍സ് പരിരക്ഷ കൈപ്പറ്റുന്നതിനുള്ള സമ്മതപത്രം ഇവരില്‍ നിന്നും വാങ്ങണം. ഇതുള്‍പ്പെടെ 2021 നവമ്പര്‍ 29 വരെയുള്ല ഇവരുടെ മൂലധനവും പലിശയും ഉള്‍പ്പെടുത്തി അന്തിമപ്പട്ടിക നല്‍കണം. നവമ്പര്‍ 29 ആണ് അവസാന തീയതി.
ഈ പട്ടിക ലഭിച്ച് ഒരു മാസത്തിനകം ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുക കൈമാറുമെന്നാണ് ഡി ഐസിജിസി അറിച്ചിരിക്കുന്നത്. ബില്‍ പ്രകാരം റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. സപ്തംബര്‍ ഒന്ന് മുതല്‍ ഈ നിയമം രാജ്യത്ത് ബാധകമായി. അടൂര്‍ സഹകരണ അര്‍ബന്‍ ബാങ്കുള്‍പ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച 21 സഹകരണ ബാങുകളുടെ നിര്‍ദിഷ്ട 90 ദിവസ കാലാവധി നവമ്പര്‍ 30ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തുക നല്കാന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡി ഐസിജിസി നിര്‍ദേശിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ 21 ബാങ്കുകളില്‍ 11 എണ്ണം മഹാരാഷ്ട്രയിലും അഞ്ചെണ്ണം കര്‍ണ്ണാടകയിലുമാണ്. കേരളം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും ഓരോ ബാങ്കുകള്‍ വീതവുമുണ്ട്. വായ്പാ തിരിമറി മൂലം 2019ല്‍ പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ പിഎംസി ബാങ്കാണ് ഇതില്‍ ഏറ്റവും വലിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: