ദുബായ്: ഈജിപ്തില്‍ ഫറോവമാരുടെ കാലത്തെ ശവപ്പെട്ടി ദുബായ് എക്സ്പോയില്‍ പ്രദര്‍ശനത്തിന്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരോഹിതനെ അടക്കം ചെയ്ത ശവപ്പെട്ടിയാണ് ഈജിപ്തില്‍ നിന്ന് ദുബൈയിലെത്തിയത്. മനുഷ്യരൂപത്തിലുള്ള അതിപുരാതന ശവമഞ്ചമാണിത്. ഈജിപ്ഷ്യന്‍ ദേവതകളായ അനുബിസ്, ഹോറസ്, റായുടെയും മറ്റും മനോഹര ചിത്രങ്ങളാണ് ഈ ശവപ്പെട്ടിയുള്ളത്.
ഒക്ടോബര്‍ ഒന്നിന് തുടങ്ങി ആറുമാസം നീളുന്ന ദുബായ് എക്സ്പോയില്‍ ഈജിപ്ഷ്യന്‍ പവലിയനിലാണ് ഇത് കാഴ്ചക്കാര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈജിപ്തില്‍ നിന്ന് ശവമഞ്ചം ദുബൈയിലെത്തിച്ചത്. ഫറോവമാരുടെ കാലത്ത് ജീവിച്ചിരുന്ന ഇഡോസിറിന്റെ മകന് സാംറ്റിക് എന്ന പുരോഹിതന്റെ മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടിയാണിതെന്ന് ഈജിപ്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ സഖാറ മേഖലയില്‍ നിന്ന് കണ്ടെത്തിയതാണിത്. ടൂടന്കാമന് രാജാവ് ഉപയോഗിച്ച വസ്തുക്കളുടെ പകര്‍പ്പുകളും പ്രദര്‍ശനത്തിനായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: