Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോന്‍സന്‍ മാവുങ്കലിനെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: അഴിമതിക്കായി സഹായിച്ചവരും കുടുങ്ങണമെന്ന് കെ.സുരേന്ദ്രന്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരുമായും ഐഎഎസ്സുകാരുമായും രാഷ്‌ട്രീയ നേതാക്കളുമായുമുള്ള മോന്‍സന്റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാല്‍ പുറത്തുകൊണ്ടു വരാനാവില്ല. ഇടനിലക്കാരിക്ക് അഖില കേരള സഭയില്‍ നിര്‍ണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 01:23 pm IST
in Kerala

പാലക്കാട്: പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇയാളെയും സംസ്ഥാന സര്‍ക്കാരിനെയും തമ്മില്‍ ബന്ധിപ്പിച്ച ഇടനിലക്കാരിയെ പറ്റി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മങ്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരുമായും ഐഎഎസ്സുകാരുമായും രാഷ്‌ട്രീയ നേതാക്കളുമായുമുള്ള മോന്‍സന്റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാല്‍ പുറത്തുകൊണ്ടു വരാനാവില്ല. ഇടനിലക്കാരിക്ക് അഖില കേരള സഭയില്‍ നിര്‍ണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പല വിദേശയാത്രകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്റെ ഇടനാഴിയില്‍ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണം.

മോന്‍സനുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കണ്ടെന്ന സര്‍ക്കാരിന്റെ നിലപാട് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ്. മുഖ്യമന്ത്രിയുടെ മൗനം എന്താണെന്ന് മനസിലാവുന്നില്ല. സര്‍ക്കാരിനെ ആദ്യം മുതല്‍ നയിക്കുന്നത് ഇടനിലക്കാരികളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവര്‍ക്കെങ്ങനെ തന്റെ സര്‍ക്കാരില്‍ ഇത്രയും സ്വാധീനമുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എഐസിസി അധ്യക്ഷനും സ്വാതന്ത്ര്യസമരനായകനുമായ മങ്കരയില്‍ ചേറ്റൂര്‍ ശങ്കരന്‍ നായരോട് കോണ്‍ഗ്രസ് കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി സ്വാതന്ത്ര്യസമര നായകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചേറ്റൂര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്കെത്തിയത്. എന്നാല്‍ ഏക മലയാളി അദ്ധ്യക്ഷനായിട്ടും കോണ്‍ഗ്രസ് ചേറ്റൂരിനെ തിരിഞ്ഞു നോക്കിയില്ല.

കോണ്‍ഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമര സേനാനിയെ പൂര്‍ണമായും തിരസ്‌കരിച്ചു. ഇത്രയും മഹാനായ സ്വാതന്ത്ര്യസമരനായകനെ എങ്ങനെയാണ് ഇത്രയും അവഗണിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നതെന്ന് മനസിലാവുന്നില്ല. അഴിമതിക്കാരെ വാഴ്‌ത്തി ദേശീയവാദികളെ ഇകഴ്‌ത്തുന്ന കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവും. കോണ്‍ഗ്രസിന്റെ കേഡറിസം കടലാസില്‍ മാത്രമാണ്. ശങ്കരന്‍ നായര്‍ക്ക് സംസ്ഥാന സര്‍ക്കാരും അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മ എന്നും നിലനിര്‍ത്തുന്ന തരത്തിലുള്ള സ്മാരകം സംരക്ഷിക്കാനും അവിടേക്ക് നല്ല വഴി ഒരുക്കാനും സര്‍ക്കാര്‍ ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags: bjpകെ. സുരേന്ദ്രന്‍congressarrestMonsoonchettuva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.