കോഴിക്കോട്: ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താലിബാന്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ പ്രതിഷേധം ഉയര്‍ന്നതോടെ സസ്പെന്‍ഡ് ചെയ്തു. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന് രഹസ്യ താലിബാന്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ഹസന്നൂല്‍ ബന്ന ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യമായി താലിബാനെ അനുകൂലിച്ചു. ഇതാണ് പത്രമാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍.
സ്ഥാപനത്തിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി പൊതു ഇടങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുകയും സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തിനാണ് സസ്പെന്‍ഷന്‍ എന്നാണ് എച്ച് ആര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സസ്പെന്‍ഡ് ഉത്തരവില്‍ പറയുന്നത്.
ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ എഫേയേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദന്‍ അഷ്റഫ് കടയ്‌ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ഹസന്നൂല്‍ ബന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. താലിബാന്‍ തീവ്രവാദികളെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും വസ്തുതകളൊന്നും ബന്നയ്‌ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് കാരണമായിരുന്നു.
മാധ്യമത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ വാട്സ് ആപ് ഗ്രൂപ്പില്‍ താലിബാന്‍ തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന നിരവധി വാര്‍ത്തകളും ലിങ്കുകളും ബന്ന ഷെയര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ എഡിറ്റര്‍ വി കെ ഇബ്രാഹിം ഇത് വിലക്കി. അതിന് ശേഷമാണ് ഇയാള്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് അനുകൂല വാദം മുന്നോട്ടു വെയ്‌ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ എത്തിയത്.
താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കിയ പിറ്റേദിവസം ‘സ്വതന്ത്ര അഫ്ഗാന്‍’ എന്ന തലക്കെട്ടിലാണ് മാധ്യമം പുറത്തിറങ്ങിയത്. മാധ്യമം രഹസ്യമായി താലിബാന്‍ തീവ്രവാദികളെ അനുകൂലിക്കുന്നവരാണ്. ഹസന്നൂല്‍ ബന്നക്കെതിരെ ഇപ്പോള്‍ എടുത്ത നടപടി പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: