തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ (81) അന്തരിച്ചു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദേഹം 1998 ല്‍ വിരമിച്ച ശേഷം തലസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ സജീവമായിരുന്നു.
എഴുത്തുകാരന് കൂടിയായ അദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ടിച്ച അദേഹം രണ പരിഷ്കാര കമ്മീഷന് അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
ഔദ്യോഗിക ജീവിതത്തില്‍ കാര്‍ക്കശ്യവും സര്‍ഗരചനയില്‍ നര്‍മവും പുലര്‍ത്തിയ അദേഹം ദേവസ്വം വകുപ്പിനെ അഴിമതി മുക്തമാക്കി. കോഴഞ്ചേരി സെന്റ്തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്സ് കോളജില്‍ ജോലി ചെയ്തു. തുടര്‍ന്ന് സിവില്‍ സര്‍വീസിലെത്തി.
മാവേലിക്കര സ്വദേശിയായ അദേഹം വളരെ കാലമായി തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ഹാസ്യ സാഹിത്യകാരനായിരുന്ന എന്‍.വി ചെല്ലപ്പന്‍നായരാണ് പിതാവ്. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിശങ്കര്‍, ഗായത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: