കോഴിക്കോട്: സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ഷിപ്പ് തസ്തികയില്‍ യോഗ്യതയുള്ള ‘സഖാക്കളെ’ കിട്ടാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ യുജിസി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളജുകളില്‍ അയോഗ്യരായ 961 അധ്യാപകരെ നിയമിച്ച് നടത്തിയ വന്‍ നിയമനത്തട്ടിപ്പ് സിഎജി കണ്ടെത്തിയത് സപ്തംബര്‍ 18ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍, പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവര്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ യുജിസി ആദ്യം നിശ്ചയിച്ച ആദ്യത്തെ അവസാന തീയതി 2021 സപ്തംബര്‍ 15 ആയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത് സപ്തംബര്‍ 30 ആക്കി. ഇപ്പോള്‍ ഒക്ടോബര്‍ 30 വരെ നീട്ടി ഉത്തരവിറങ്ങി.
വലിയ സാമ്പത്തിക തട്ടിപ്പും കോഴയിടപാടും ഇതിനു പിന്നിലുണ്ടെന്നാണ് സംശയം. ഇതിനെതിരെ കോടതിയെ സമീപിച്ചാല്‍ കേരളത്തിലെ അധ്യാപക പ്രൊമോഷന് തടയപ്പെടാം. ചിലര്‍ക്കു വേണ്ടി ഇടത് സര്‍ക്കാര്‍ നടത്തുന്ന ചട്ടലംഘനം സംസ്ഥാനത്തെത്തന്നെ ബാധിക്കും. ചില അധ്യാപക യൂണിയനുകളും, ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് നടത്തിയ കളിയില്‍ കേന്ദ്ര സര്‍ക്കാരിനെ കബളിപ്പിക്കലുമുണ്ട്. അധ്യാപകര്‍ക്ക് 34,000 രൂപ മുതല്‍ 64,000 വരെയാണ് തുടക്കത്തില്‍ ശമ്പളം ലഭിച്ചിരുന്നത്, എന്നാല്‍ പുതുക്കിയ യുജിസി ശമ്പള പ്രകാരം പ്രതിമാസം പ്രൊഫസര്‍ പദവിയില്‍ തുടക്കശമ്പളം 1.82 ലക്ഷമാണ്.അധ്യാപകര്‍ ഗവേഷണം നടത്തി താറാക്കി, അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച പ്രബന്ധങ്ങള്‍ വേണമെന്നതാണ് യുജിസിയുടെ മാനദണ്ഡങ്ങളില്‍ പ്രധാനം.
എന്നാല്‍, സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ക്ക് ഇതുള്‍പ്പെടെയുള്ള യോഗ്യതകളില്ല. അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കാനാണ് തീയതി നീട്ടല്‍. ഇതേത്തുടര്‍ന്ന് പ്രബന്ധ ലേഖനങ്ങള്‍ എഴുതി ഒപ്പിക്കുന്ന തിരക്കിലാണ് ചില അധ്യാപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: