കണ്ണൂര്‍: ദേശീയ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെട്ട പിജി സിലബസില്‍ മാറ്റം വരുത്തി കണ്ണൂര്‍ സര്‍വ്വകലാശാല. പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് യൂണിവേഴ്സിറ്റി മാറ്റം വരുത്തിയത്. ദീനദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ അധികൃതര്‍, ഇസ്ലാമിക ആശയങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
സര്‍വ്വകലാശാല തീരുമാനം സിലബസിനെതിരെ രംഗത്ത് വന്ന ഇടത്-ജിഹാദി സംഘടനകളെയും കോണ്‍ഗ്രസിനെയും തൃപ്തിപ്പെടുത്താനും മുസ്ലിം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. സര്‍വ്വകലാശാല നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകള്‍ ഉള്‍പ്പെടുത്തിയുളള പുതുക്കിയ സിലബസിന് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്കി. വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്.
ഗുരുജി ഗോള്‍വല്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്സ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇടത്-ജിഹാദി സംഘടനകളും കോണ്‍ഗ്രസും രംഗത്ത് വരികയും വിവാദമാക്കുകയും ചെയ്തിരുന്നു. വി.ഡി. സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീനദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസില്‍ ഉണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ സിലബസില്‍ അപാകമുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു.
കേരള സര്‍വ്വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി യു. പവിത്രന്, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായിരുന്ന ജെ. പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. പ്രതിഷേധക്കാരുടെ നിലപാടിനനുകൂലമായാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇസ്ലാമിക ജിഹാദി ശക്തികള്‍ക്കും സിപിഎം-കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ക്കും കീഴടങ്ങിയുള്ള സിലബസ്സ് മാറ്റത്തിനും സര്‍വ്വകലാശാല ഭരണകൂടത്തിനുമെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: