ന്യൂദല്‍ഹി :അപമാനം സഹിച്ച് കോണ്‍ഗ്രസ്സില്‍ തുടരില്ല പാര്‍ട്ടി വിടുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ന്യൂദല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമരീന്ദര്‍ സിങ് ഇക്കാര്യം അറിയിച്ചത്.
ഞാനിപ്പോളൊരു കോണ്‍ഗ്രസുകാരനാണ്. എന്നാല്‍ ഞാന്‍ ഇനി കോണ്‍ഗ്രസില്‍ തുടരില്ല.. എന്നോട് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍ ബിജെപിയിലേക്കില്ലെന്നും അമരീന്ദര്‍ സിങ് അറിയിച്ചു. പിപിസിസി അധ്യക്ഷനായിരുന്ന നവജ്യോത് സിങ് സിദ്ധുവുമായുള്ള മാസങ്ങള്‍ നീണ്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സിദ്ധു രാജിവെച്ചതോടെ പഞ്ചാബ് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണിയയുടെ കമല്‍ നാഥും നിലവില്‍ അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെ അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: