ഇന്‍ഡോര്‍: പശ്ചിമ ബംഗാളില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ സമാധാന തെരഞ്ഞെടുപ്പിന് സാധ്യത തീരെയില്ലെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ. അക്രമ രാഷ്ട്രീയത്തിനാണ് മമമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് സംഭവിക്കുന്നത് അതാണ്. ബിജെപി നേതാക്കളും പ്രവര്‍ത്തകരും ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണ്.
വരുന്ന തെരെഞ്ഞെടുപ്പില്‍ അക്രമത്തിലൂടെ അധികാരത്തില്‍ തുടരുകയാണ് മമതയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകള്‍ തൃണമൂലുകാര്‍ പിടിച്ചെടുക്കുമെന്നും വോട്ടര്‍മാരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും കൈലാഷ് വിജയ് വര്‍ഗിയ ആരോപിച്ചു. സമാധാനാനന്തരീക്ഷത്തില് നീതിയുക്തമായ തെരഞ്ഞെടുപ്പിന് അവിടെ ഒരു ശതമാനം പോലും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ പരിതാപതരമായ അവസ്ഥയാണ്. ‘ഗട്ടറില്‍ നിന്ന് ആരെങ്കിലും വന്ന് ഓടയില്‍ വീണാല്‍ എനിക്ക് അദ്ദേഹത്തോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ’-വിജയ് വര്‍ഗിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: