ചേര്‍ത്തല: പോലീസില്‍ മോന്‍സണുള്ള സ്വാധീനം. ഉദ്യോഗസ്ഥര്‍ വെട്ടില്‍. പുരാവസ്തു തട്ടിപ്പുമായി ബന്ധപെട്ട് സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ ചേര്‍ത്തല സ്വദേശി മോന്‍സണുമായുള്ള പോലീസിന്റെ ബന്ധം ചര്‍ച്ചയാകുന്നു. രണ്ടുവര്‍ഷം മുന്‍പ് കോടികള്‍ മുടക്കി മോന്സണ് നടത്തിയ പള്ളിപെരുന്നാള് വിഷയം വീണ്ടും വിവാദമായതിന് പിന്നാലെ പോലീസ് ജീപ്പുകള്‍ക്ക് എസി പിടിപ്പിച്ചു നല്‍കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ പോലീസിനെതിരെ ഓരോ ദിവസവും പുതിയ ആരോപണങ്ങളുയരുന്നതും തിരിച്ചടിയാകുകയാണ്.
സമൂഹമാധ്യമങ്ങളില്‍ പോലീസിന്റെ നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയരുകയാണ്. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാതെ നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ പോലീസ് രക്ഷാകവചമൊരുക്കിയെന്ന വിമര്‍ശനമാണ് ഏറ്റവും ഒടുവിലത്തേത്. മോണ്‍സണെ അറസ്റ്റുചെയ്യുന്ന ദിവസം നടന്ന ചടങ്ങില്‍ പോലീസ് സാന്നിധ്യം ചര്‍ച്ചയായിരുന്നു. സുരക്ഷക്കായാണ് പോയതെന്ന വാദമുയര്‍ത്തുമ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത ചടങ്ങില്‍ ആഘോഷങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.
ചേര്‍ത്തലയിലെയും സമീപ സ്റ്റേഷനുകളിലും മോന്‍സണുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വകുപ്പുതലത്തിലും ക്രൈംബ്രാഞ്ചും ശേഖരിക്കുന്നുണ്ട്. ഇവരുടെ പണമിടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: