ന്യൂയോര്‍ക്ക്: ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല. 76 മത് ഐക്യരാഷ്‌ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി ആണവായുധങ്ങളുടെ സമ്പൂര്‍ണ ഉന്മൂലനത്തിനുള്ള അന്താരാഷ്‌ട്ര ദിനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി.
ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. സാര്‍വത്രികവും വിവേചനരഹിതവും പരിശോധനാ വിധേയവുമായ ആണവ നിരായുധീകരണത്തിനുള്ള ഇന്ത്യയുടെ കടമ നിറവേറ്റും. ആഗോള ചട്ടക്കൂട് ഇതിനായി തയാറാക്കണം. ആണവായുധരഹിത ലോകം യാഥാര്‍ഥ്യമാക്കുന്നതിന് ഇന്ത്യ എല്ലാ അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഉത്തരവാദിത്തമുള്ള ആണവായുധ രാജ്യമെന്ന നിലയില്‍, ആണവായുധേതര രാജ്യങ്ങള്‍ക്കെതിരെ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഈ വിഷയത്തില്‍ അന്തര്‍ദ്ദേശീയ ദിനത്തില്‍ ഉന്നത തലത്തിലുള്ള അന്താരാഷ്‌ട്രാ സമ്മേളനം എന്തുകൊണ്ടും ഉചിതമാണ്. ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യത്തിനായുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കാന്‍ ഇത് സഹായകരമാണ്. മാത്രമല്ല ലോകമെമ്പാടും ആണവ നിരായുധീകരണത്തിനുള്ള പൊതുബോധം ഉണ്ടാക്കാനും ഇത്തരം സമ്മേളനങ്ങള്‍ വഴിവെക്കും-വിദേശകാര്യ സെക്രട്ടറി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: