ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുത്തു. കാലവര്‍ഷം അവസാനിക്കുമ്പോള്‍ പതിവുകള്‍ തെറ്റിച്ചെത്തുന്ന ന്യൂനമര്‍ദങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് കിഴക്കന്‍ മേഖലയിലും പശ്ചിമ ബംഗാളിന്റെ കിഴക്കന്‍ മദ്ധ്യമേഖലയിലുമായി ഇന്നലെ രാവിലെ 8.30ഓടെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം (ഐഎംഡി) സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചയോടെ ഇത് കൂടുതല്‍ ശക്തിപ്രാപിച്ചു.
ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ സൈക്ലോണിക് സര്‍ക്കുലേഷനാണ് പുതിയ ന്യൂനമര്‍ദത്തിന് കാരണം. അതേസമയം ശക്തി കുറഞ്ഞ ഗുലാബ് അറബിക്കടലിലെത്തിയ ശേഷം വടക്ക് കിഴക്കന്‍ മേഖലയിലായി നാളെയോടെ വീണ്ടും ന്യൂനമര്‍ദമായി മാറി ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. പിന്നീട് പാകിസ്ഥാന് ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യതയെന്നാണ് സൂചന.
പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ വീണ്ടും ഇടവിട്ട് മഴയെത്താന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: