ന്യൂദല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്മാര് അനുഭവിച്ചുവരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്റുമായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം. ‘എല്‍ഡര്‍ ലൈന്‍’ ഭാരതത്തില്‍ എവിടെ നിന്നും വിളിക്കാനാവുന്ന ആദ്യത്ത പാന്‍-ഇന്ത്യ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനാണ്.
ഇത് എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും അല്ലെങ്കില്‍ അവരുടെ അഭ്യുദയകാംക്ഷികള്‍ക്കും രാജ്യത്തൊട്ടാകെ ഉപയോഗിക്കാവുന്ന ഒരൊറ്റ പ്ലാറ്റ്ഫോം നല്കുന്നു. കൂടാതെ അവരുടെ ആശങ്കകള്‍ പങ്കിടാനും പങ്കുവയ്ക്കാനും, ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുകയും ചെയ്യുന്നു.
14567 എന്ന നമ്പറിലൂടെ പെന്ഷന് പ്രശ്നങ്ങള്‍, നിയമപരമായ പ്രശ്നങ്ങള്‍, വൈകാരിക പിന്തുണ എന്നിവയെക്കുറിച്ച് സൗജന്യ വിവരവും മാര്‍ഗനിര്‍ദേശവും നല്കുന്നു. ഇത് കൂടാതെ പീഡന, ദുരുപയോഗ കേസുകളില്‍ നേരിട്ട് ഇടപെടുകയും ഭവനരഹിതരായ പ്രായമായവര്‍ക്ക് സംരക്ഷണവും ഉറപ്പ് വരുത്തുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഏകദേശം 20% വയോധികര്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 300 ദശലക്ഷത്തിലധികം മുതിര്‍ന്ന പൗരന്മാര്. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.
ടാറ്റ ട്രസ്റ്റും, എന്‍എസ്ഇ ഫൗണ്ടേഷനും സാങ്കേതിക പങ്കാളികളായി, എല്‍ഡര്‍ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തെ സംയുക്തമായി പിന്തുണയ്ക്കുന്നു. ഇതുവരെ 17 സംസ്ഥാനങ്ങള്‍ എല്‍ഡര്‍ ലൈന്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 4 മാസത്തിനുള്ളില്‍ മാത്രം, 2 ലക്ഷത്തിലധികം കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30,000 മുതിര്‍ന്ന പൗരന്മാര് ഇതിനകം തന്നെ ഇതിന്റെ സേവനം ലഭ്യമാക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: