ചണ്ഡീഗഢ് : പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും നവ്ജോത് സിങ് സിദ്ധു രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സിദ്ധു രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്ന് സൂചന.
അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചെങ്കിലും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്ന് സിദ്ധു അറിയിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ക്ഷേമത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്നും സിദ്ധുവിന്റെ രാജിക്കത്തില്‍ സൂചിക്കുന്നുണ്ട്. കത്ത് സിദ്ധു സോണിയ ഗാന്ധിക്ക് കൈമാറി. എന്നാല്‍ എന്നാല്‍ രാജിവെച്ചൊഴിയാനുള്ള കാരണവും രാജിക്കത്തിലെ ഒത്തുതീര്‍പ്പ് പരാമര്‍ശവും എന്താണെന്ന് സിദ്ധു വ്യക്തമാക്കിയിട്ടില്ല.
അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. അമരീന്ദര്‍ സിങ്ങും സിദ്ധുവുമായി മുമ്പും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഇത് രൂക്ഷമാവുകയും മറ്റ് എംഎല്‍എമാര്‍ തനിക്കെതിരെ തിരിഞ്ഞതോടെയാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചത്.
അതിനു ശേഷം സിദ്ദുവിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്ന അമരീന്ദര്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള നവജ്യോത് സിദ്ദുവിന്റെ മോഹം നടക്കില്ലെന്നും സിദ്ദുവിനെ തോല്പിക്കാന് ഏതറ്റം വരേയും പോകുമെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: