Categories: Kerala

വീണ്ടും നാര്‍കോട്ടിക് ജിഹാദ്; മലപ്പുറത്ത് പതിനഞ്ചുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍; ഇരയായത് പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍

ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ആദ്യം കഞ്ചാവടക്കമുള്ളവ നല്‍കി കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയാണ് ചെയ്തത്. പിന്നെ ഇത് നല്‍കുന്നത് കുറച്ചുകൊണ്ടുവന്നു, മയക്കുമരുന്നിന് അടിമയായ കുട്ടി ഇവ കിട്ടാതായതോടെ പ്രതികളെ വിളിച്ച് തുടങ്ങി.

Published by

മലപ്പുറം: പതിനഞ്ചുകാരിക്ക് മയക്കുമരുന്ന് നല്‍കി ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദ് (26), കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ് (24), കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് (22) എന്നിവരാണ് അറസ്റ്റിലായത്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ആദ്യം കഞ്ചാവടക്കമുള്ളവ നല്‍കി കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയാണ് ചെയ്തത്. പിന്നെ ഇത് നല്‍കുന്നത് കുറച്ചുകൊണ്ടുവന്നു, മയക്കുമരുന്നിന് അടിമയായ കുട്ടി ഇവ കിട്ടാതായതോടെ പ്രതികളെ വിളിച്ച് തുടങ്ങി. ഒരു മാസം മുമ്പ് മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.  

കാറില്‍ കയറ്റി കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള സ്വകാര്യ ഹോട്ടലിലെത്തിച്ചു. രാത്രിയില്‍ കഞ്ചാവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ചു. ലൗജിഹാദ്-നാര്‍ക്കോട്ടിക് ജിഹാദ് എന്നീ സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ കേരള പോലീസ് ആക്ട് 57 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്സോ വകുപ്പിലെ 5, 6 സെക്ഷന്‍ പ്രകാരവും ബലാത്സംഗ കുറ്റത്തിന് 376, 366 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by