ലഖ്‌നൗ: നാല് വര്‍ഷം കൊണ്ട് യുപി വലിയ വികസനക്കുതിപ്പാണ് നടത്തിയതെന്ന് സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണവും വികസന പദ്ധതികളും സമാനതകളില്ലാത്തതാണ്. യുപിയില്‍ നിക്ഷേപത്തിന് തയ്യാറായി നിരവധി സിംഗപ്പൂര്‍ കമ്പനികള്‍ രംഗത്തുണ്ടെന്ന് സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ് വി ക്യുന്‍ ട്വീറ്റ് ചെയ്തു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഹൈക്കമ്മീഷണറുടെ പ്രതികരണം. യുപിയുടേത് തികച്ചും വ്യവസായ സൗഹൃദസമീപനമാണ്. യോഗിയുടെ നേതൃത്വത്തില്‍ തികഞ്ഞ വിശ്വാസമാണ് വ്യവസായികള്‍ക്കും രാജ്യങ്ങള്‍ക്കുമുള്ളതെന്ന് സൈമണ്‍ പറഞ്ഞു.
2018ല്‍ നടന്ന നിക്ഷേപകസംഗമത്തെത്തുടര്‍ന്ന് യുപി പുരോഗതിയിലാണ്. ഉത്തര്‍പ്രദേശിന്റെ പുരോഗമനത്തിലും വികസനത്തിലും പങ്കാളിത്തം വഹിക്കാന്‍ സിംഗപ്പൂരിന് താല്‍പര്യമുണ്ട് എന്ന് സൈമണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: