(ഛര്‍ദിശമന ചികിത്സ തുടര്‍ച്ച)
മദ്യപാനത്താലുണ്ടാകുന്ന ഛര്‍ദി ശമിക്കാന്‍ നിലപ്പനക്കിഴങ്ങ് ഉത്തമ ഔഷധമാണ്. 10 ഗ്രാം വീതം നിലപ്പനക്കിഴങ്ങ്, അരിക്കാടിയില്‍ അരച്ചു കുടിച്ചാല്‍ അമിത മദ്യപാനത്താലുണ്ടാകുന്ന ഛര്‍ദി ശമിക്കും.
ശിശുക്കളില്‍ ഉണ്ടാകുന്ന ഛര്‍ദിക്ക് ആധുനിക ശാസ്ത്രം അംഗീകരിക്കാത്ത ഫലപ്രദമായ പല ചികിത്സാ വിധികളും പഴയ കാലത്തുണ്ടായിരുന്നു. ഇത്തരം ചികിത്സകളെ പ്രഭാവഗുണം എന്നാണ് പറയുന്നത്. ഉദാഹരണത്തിന്, കൈ മുറിഞ്ഞ് രക്തമൊഴുകിയാല്‍ പുല്ലാന്നി ചെടിയുടെ തളിരു നുള്ളുമ്പോഴേക്കും രക്ത പ്രവാഹം നില്‍ക്കുമെന്നാണ് പ്രമാണം. ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ പ്രഭാവഗുണമത്രേ ഇത്.
കുഴിയാനകളെ ഉപയോഗിച്ചുള്ള പ്രഭാവഗുണ ചികിത്സയാല്‍ ശിശുക്കളിലെ ഛര്‍ദി മാറ്റാനാകും. 21 കുഴിയാനകളെ പിടിച്ച് തുണിയില്‍ തെറുത്തെടുത്ത് മാലയാക്കി കുട്ടികളുടെ കഴുത്തില്‍ കെട്ടുക. ശതാവരിക്കിഴങ്ങിന്റെ ഉള്ളിലുള്ള നൂല്‍, മാലയാക്കി എടുത്ത് ചേരപ്പാമ്പിനെ ഇടുന്നതായി സങ്കല്‍പ്പിച്ച് കഴുത്തിലിടുക. ഇതും ഛര്‍ദി നിര്‍ത്താനുള്ള പ്രഭാവഗുണ ചികിത്സയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: