കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 68-ാം ജന്മദിനം ഇന്ന്. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ലോക സമാധാനത്തിനു വേണ്ടി അമ്മയും ലോകത്തെമ്പാടുമുള്ള ഭക്തരും ഇന്ന് പ്രാര്‍ത്ഥനയില്‍ മുഴുകും.ഇന്ന് പുലര്‍ച്ചെ നാലിന് ലളിതാസഹസ്രനാമത്തോടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. അഞ്ചിന് മഹാഗണപതിഹോമം, നവഗ്രഹ ഹോമം, മൃത്യുഞ്ജയ ഹോമം, 6.30ന് മഹാസുദര്‍ശന ഹോമം, 10ന് പാദപൂജയ്ക്ക് ശേഷം അമ്മയുടെ ജന്മദിന സന്ദേശം. തുടര്‍ന്ന് മാനസപൂജ, പ്രസാദ വിതരണം. പ്രത്യേക പൂജകള്‍ക്ക് ശേഷം ഗുരുപാദുക പൂജയും അമ്മയുടെ നേതൃത്വത്തില്‍ ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും ജന്മദിന സന്ദേശവും ഉണ്ടാകും. പരിപാടികള്‍ ലോകമെമ്പാടുമുള്ള ഭക്തര്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് വരുന്ന അമ്മയുടെ ഭക്തര്‍ അമൃതപുരിയില്‍ ഒത്തുചേര്‍ന്നാന്ന് ജന്മദിനം ആഘോഷിച്ചിരുന്നത്. ഈ വര്‍ഷവും ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വിശ്വശാന്തിക്കുള്ള സമാധാനദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സേവന പദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിനു ഭക്തര്‍ അമൃതപുരിയില്‍ ഒന്നിച്ചുകൂടുമായിരുന്നു.
എന്നാല്‍, കൊവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥനാ നിര്‍ഭരമായി ആദ്ധ്യാത്മിക സാധനാനിഷ്ഠകളോടെ ജയന്തിദിനമായ സപ്തംബര്‍ 27നെ വരവേല്‍ക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു. 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികള്‍ ഇന്ന് വൈകിട്ട് ആറിന് വിശ്വശാന്തിക്കും ലോകം ഇപ്പോള്‍ നേരിടുന്ന ദുര്ഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മികസാധനകള്‍ അനുഷ്ഠിക്കും, സ്വാമി പറഞ്ഞു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികള്‍ മാത്രം പങ്കെടുക്കുന്ന വിശ്വശാന്തിക്കായുള്ള പ്രത്യേകം യജ്ഞങ്ങളും ഹോമങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: