കൊല്‍ക്കത്ത: മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയുടെ തെരഞ്ഞെടുപ്പ് ഉപദേശകനായ പ്രശാന്ത് കിഷോറിനെ വോട്ടറാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഈ വോട്ടേഴ്സ് ലിസ്റ്റിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ബിജെപി ഇതിനെ ചോദ്യം ചെയ്യുകയാണ്. ബീഹാറുകാരനായ പ്രശാന്ത് കിഷോറിന്റെ വോട്ട് ബംഗാളിയായ മമതയ്ക്ക് ആവശ്യമോ എന്ന ചോദ്യമാണ് ബിജെപി ഉയര്‍ത്തുന്നത്.
‘ബംഗാളിന്റെ മകളായ മമതാ ബാനര്‍ജിക്ക് പുറത്ത് നിന്നുള്ള വോട്ടര്‍മാരെ ആവശ്യമായി വരുന്നോ?’ എന്ന പരിഹാസരൂപേണയുള്ള ചോദ്യമുയര്‍ത്തി ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ മമതയ്ക്കെതിരെ ആഞ്ഞടിക്കുകയാണ്. സെപ്തംബര്‍ 30നാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്. മമതയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയൂ. ബീഹാറില്‍ ജനിച്ച പ്രശാന്ത് കിഷോര്‍ ബീഹാറിലെ സസാരം ജില്ലയിലെ തന്റെ ജന്മഗ്രാമത്തിലെ വോട്ടറാണിപ്പോള്‍.
തൃണമൂല്‍ നേതാവും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ വിലാസത്തിലാണ് പ്രശാന്ത് കിഷോര്‍ ഭവാനിപൂരിലെ പുതിയ വോട്ടറായി പേര് നല്‍കിയിരിക്കുന്നത്. ഭവാനിപൂര്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പാണ് പ്രശാന്ത് കിഷോര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പ്രശാന്ത് കിഷോര്‍ തന്റെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ത്തിരുന്നതായി പറയുന്നു.
ഇതിനെതിരെ ബിജെപിയുടെ മാധ്യമ സെല്‍ വിഭാഗത്തിന്റെ ചുമതലയുള്ള സപ്തര്‍ഷി ചൗധരി ഇങ്ങിനെ ട്വീറ്റ് ചെയ്തു: ‘ഒടുവില്‍ പ്രശാന്ത് കിഷോര്‍ ഭാവനിപൂരില് വോട്ടറായി. ജയിക്കാന്‍ ബംഗാളിന്റെ മകളായ മമതാ ബാനര്‍ജിക്ക് പുറത്ത് നിന്നുള്ള വോട്ടര്‍മാരെ ആവശ്യമാണെന്ന് അറിയില്ലായിരുന്നു’.
ബിജെപിയെ പുറത്ത് നിന്നുള്ളവര്‍ എന്ന് ആക്ഷേപിക്കുന്ന തൃണമൂലിന് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തിരിച്ചടിയായിരിക്കുകയാണ്. ബീഹാറിയായ പ്രശാന്ത് കിഷോറിന്റെ വോട്ട് ഭവാനിപൂരില്‍ ജയിക്കാന്‍ മമതയ്ക്ക് ആവശ്യമാണോ എന്ന ചോദ്യം ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേദിയിലും ചൂടന്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. ഭവാനിപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ബിജെപി നേതാക്കളെ പുറത്തുനിന്നുള്ളവര്‍ എന്ന് ടിഎംസി വക്താവും തൃണമൂല്‍ നേതാക്കളായ ഫിര്‍ഹാദ് ഹക്കിമും ഉന്നയിച്ചിരുന്നു. ഇതിന് തിരിച്ചടിയാവുകയാണ് പ്രശാന്ത് കിഷോറിന്റെ വോട്ടര്‍ ലിസ്റ്റിലെ സാന്നിധ്യം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവും കൂട്ടബലാത്സംഗവും അഴിച്ചുവിട്ട തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി കോടതിയില്‍ കേസ് വാദിച്ച അഭിഭാഷക പ്രിയങ്ക ടിബ്രെയാണ് മമതയുടെ എതിര്‍സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: