കൊല്ലം: ജനം ചാനലിന്റെ കൊല്ലം ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ചു. ഭിന്നലിംഗക്കാരുടെ വേഷം ധരിച്ചെത്തിയ സംഘമാണ് ചാനല്‍ ക്യാമറ അസിസ്റ്റന്റ് അജയകുമാറിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇവര്‍ പണവും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. പോലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. ഭക്ഷണം കഴിക്കുകയായിരുന്ന അജയകുമാറിന് നേരെ ഇരച്ചെത്തിയായിരുന്നു ആക്രമണം. ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ മുഖത്തും മുതുകിനും പരിക്കേറ്റു.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഘം കാറിന്റെ സിസി അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന പണവും തട്ടിയെടുത്തു. ഓഫീസിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഏഴുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമിതി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രസിഡന്റ് അജിത് ശ്രീനിവാസനും സെക്രട്ടറി ജി. ബിജുവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: