വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയിലാണ് മോദി ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് ബൈഡന് നന്ദി പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രൃംഗ്ള പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍, വൈവിധ്യങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധത, അഹിംസയെയും സഹിഷ്ണുതയെയും പരസ്പരം ബഹുമാനിക്കല്‍ എന്നിവ എക്കാലത്തേക്കാളും ഇന്ന് പ്രസക്തമാണെന്ന് ജോ ബൈഡന് പറഞ്ഞിരുന്നു.
കാലാവസ്ഥാ വെല്ലുവിളി, കൊവിഡിനെതിരായ യുദ്ധം എന്നിവയില്‍ കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന് അന്വേഷിക്കണമെന്നും സുരക്ഷിതമായ ഇന്ത്യോപസഫിക് മേഖലയ്ക്കായി പ്രവര്‍ത്തിക്കണമെന്നും ബൈഡന് പറഞ്ഞു. ഈ ദശകം രൂപപ്പെടുത്തുന്നതില്‍ പ്രസിഡന്റ് ബൈഡന്റെ നേതൃത്വം പ്രധാനമാണെന്നും ഇന്ത്യ അമേരിക്ക വ്യാപാരബന്ധം സന്തുലിതമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: