മുളങ്കാടുപോലെ പൊടുന്നനെ മുളച്ചുപൊന്തിയ
ആള്‍ക്കൂട്ടത്തെ കണ്ട് അവള്‍ പകച്ചു.
ഫ്‌ലാഷ് ലൈറ്റുകള്‍ മിന്നിച്ച മൊബൈല്‍ ക്യാമറകള്‍ക്കു മുന്നില്‍ ചിരിക്കാന്‍ ശ്രമിച്ചു.
”കട്ടതല്ല. വിശന്നിട്ടാ…”
പണ്ടെന്നോ വായിച്ചുമറന്ന കഥയിലെ മാലാഖയുടെ നക്ഷത്രവടിയെന്നപോലെ ചുരുട്ടിപ്പിടിച്ച അപ്പത്തെയവള്‍ നെഞ്ചോടുചേര്‍ത്ത് കണ്ണടച്ചു.
”വിത്തുപോലെ മണ്ണിന്നടിയില്‍ മറയാന്‍ കഴിയണേ…”
















