Categories: Alappuzha

കായംകുളത്തെ ജ്വല്ലറി മോഷണം; രണ്ടുപേര്‍ പിടിയില്‍

തമിഴ്നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതക ക്കേസിലും പ്രതിയാണ്.

Published by

കായംകുളം: നഗരത്തിലെ സാധുപുരം ജ്വലറിയുടെ ഭിത്തി തുരന്ന് അകത്ത് കയറി 10 കിലോ വെള്ളി ആഭരണങ്ങള്‍  മോഷണം നടത്തിയ തമിഴ്നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരെ കായംകുളം പോലീസ്  അറസ്റ്റു ചെയ്തു. 

കഴിഞ്ഞ 10ന് രാത്രിയിലാണ് ജ്വല്ലറിയുടെ  ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതക ക്കേസിലും പ്രതിയാണ്. തിരുവനന്തപുരം കല്ലറയില്‍ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു പരോളില്‍ ഇറങ്ങിയ ശേഷമാണു കായംകുളത്ത് മോഷണം നടത്തിയത്.  

കായംകുളം കൊറ്റുകുളങ്ങര സ്വദേശി നൗഷാദ് നിരവധി മോഷണക്കേസില്‍ പ്രതിയാണ്. ജയിലില്‍ വെച്ച് കണ്ണനുമായി പരിചയപ്പെടുന്നത്. പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലപ്പുഴ ജില്ലാ അഡീഷണല്‍ എസ്പി നസീമിന്റെ നേതൃത്വത്തില്‍ സ്വാക്കാഡ് രൂപികരിക്കുകയും കായംകുളം ഡി വൈ എസ് പി അലക്സ് ബേബി യുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘ ത്തിലെ കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ.മുഹമ്മദ് ഷാഫി, കരീലകുളങ്ങര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യ്തു. കേസില്‍ ഇനി ഒരാളുകൂടി പിടിയിലാകാനുണ്ടെന്ന് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.

ഫോട്ടോ- സാധുപുരം ജ്വലറിയില്‍ മോഷണം നടത്തിയ കണ്ണന്‍, നൗഷാദ്  എന്നിവരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by