ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന സ്ഥിതിയിലാണ്. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ വളര്‍ച്ചയിലാണ്. ചെറുകിട നിക്ഷേപകരും പേടി മാറി സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ച് തുടങ്ങി. നികുതി വരുമാനവും ക്രമേണ കൂടുന്നുണ്ട്. ഇന്ത്യ കൊവിഡിന് മുന്നേയുള്ള അവസ്ഥയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണിതെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം പരിഗണിച്ച് വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെയും മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളുടെയും ധനവിനിയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ മന്ത്രാലയങ്ങള്‍ക്ക് അവരുടെ ബജറ്റ് വിഹിതമനുസരിച്ചുള്ള ധനവിനിയോഗം നടത്താമെന്നു ധനമന്ത്രാലയം അറിയിച്ചു. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനം മാത്രം ധനവിനിയോഗം നടത്താനായിരുന്നു നേരത്തെ അനുമതിയുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: