വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ ആദ്യനിമിഷങ്ങള്‍ തമാശയാലും പൊട്ടിച്ചിരികളാലും മുഖരിതമായി.
ആദ്യം ബൈഡനാണ് തമാശയുടെ കെട്ടഴിച്ചത്. ഇന്ത്യയില്‍ അഞ്ച് ബൈഡന്മാരുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബൈഡന് സംഭാഷണം തുടങ്ങിയത് . ഇതിന്, താന്‍ ബൈഡന് കുടുംബത്തിന്റെ വംശാവലിയുടെ രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നായി മോദിയുടെ മറുപടി. ബൈഡനുമായി വ്യക്തിബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
2013ല്‍ ജോ ബൈഡന് ഇന്ത്യയില്‍ വന്നപ്പോള്‍ തന്റെ അകന്ന ബന്ധുക്കള്‍ മുംബൈയിലുണ്ടെന്ന് സംസാരത്തിനിടയില്‍ അദ്ദേഹം പറയുകയുണ്ടായി. പിന്നീട് 2015ല്‍ വാഷിംഗ്ടണില്‍ സംസാരിക്കുമ്പോള്‍ അഞ്ച് ബൈഡന്മാര് മുംബൈയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ബൈഡന് ആവര്‍ത്തിക്കുകയുണ്ടായി. ഇരുനേതാക്കളും ഈ നര്‍മ്മസംഭാഷണത്തില്‍ പൊട്ടിച്ചിരിച്ചാണ് പങ്കാളികളായത്. മോദി പക്ഷെ, തമാശയോടൊപ്പം അല്പം കാര്യം കൂടി കലര്‍ത്തി. ബൈഡന് കുടുംബത്തിന്റെ വംശാവലി വരും ദിവസങ്ങളില്‍ മാധ്യമചര്ച്ചയാവുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: