വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രഥമ കൂടിക്കാഴ്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിലെത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. പലകുറി ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് തമ്മില്‍ കാണുന്നത് ഇതാദ്യം.
2014ല്‍ ജോ ബൈഡന് യുഎസ് വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ബൈഡനും മോദിയും തമ്മില്‍ കണ്ടിട്ടുണ്ട്. പക്ഷെ ജോ ബൈഡന് യുഎസ് പ്രസിഡന്റായ ശേഷം ഇതാദ്യ കൂടിക്കാഴ്ച.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉറ്റുനോക്കുന്നതായി ജോ ബൈഡന് യോഗത്തിന് മുന്നോടിയായി പറഞ്ഞു.
ഇന്ന് പ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ ബന്ധം സുദൃഡമാക്കുമെന്നും ബൈഡന് പറഞ്ഞു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്, കോവിഡ് 19 മഹാമാരി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയും ചര്‍ച്ച ചെയ്യുമെന്നും ജോ ബൈഡന് പറഞ്ഞു.
‘ഞാന്‍ ക്വാഡുമായി കൂടിക്കാഴ്ചയ്ക്ക് പോവുന്നു. ഇന്ത്യയിലെയും ജപ്പാനിലേയും ആസ്ത്രേല്യയിലെയും നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പോവുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതാണ് ന്യായമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്,’ -ഇതാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്നതിന് തൊട്ടു മുന്‍പ് ബൈഡന് പറഞ്ഞത്. മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഒട്ടേറെ അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ വൈറ്റ് ഹൗസിന് മുന്പില് സംഗമിച്ചിട്ടുണ്ട്.
നേരത്തെ മോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: