സ്റ്റോക്ഹോം: ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനങ്ങള്‍ ഒക്ടോബര്‍ നാലിനും 11 നും ഇടയില്‍ പ്രഖ്യാപിക്കും. രസതന്ത്രം, സാഹിത്യം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലെ സമ്മാനങ്ങളും നൊബേല്‍ സമാധാന സമ്മാനവുമാണ് പ്രഖ്യാപിക്കുക.
കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷവും നൊബേല്‍ സമ്മാന ചടങ്ങുകള്‍ ചുരുക്കും. ആഘോഷങ്ങളും വിരുന്നുകളും ഉണ്ടാകില്ല. സ്റ്റോക്ക്ഹോമിലും ഓസ്ലോയിലും സമ്മാന ജേതാക്കളെ ആദരിക്കും.
ഈ വര്‍ഷം ഡിസംബറിലെ നൊബേല്‍ ആഘോഷങ്ങള്‍ ഡിജിറ്റല്‍, ഭൗതിക സംഭവങ്ങളുടെ മിശ്രിതമായിരിക്കുമെന്നു നോബല്‍ ഫൗണ്ടേഷന് അറിയിച്ചു. സമ്മാന ജേതാക്കള്‍ക്ക് അവരുടെ നാട്ടില്‍ നോബല്‍ സമ്മാന മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുമെന്നും ഫൗണ്ടേഷന് അറിയിച്ചു.
നോബല്‍ സമ്മാന സ്ഥാപകന്‍ ആല്‍ബര്‍ട്ട് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10 ന് സ്റ്റോക്ക്ഹോം സിറ്റി ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനൊപ്പം അവതരണ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഫൗണ്ടേഷന് അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സമ്മാനദാനചടങ്ങ് ചുരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: