അഗര്‍ത്തല: പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന് പദ്ധതി പ്രകാരം ത്രിപുരയില്‍ ഇതുവരെ 12.59 ലക്ഷത്തിലധികം ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 1.03 ലക്ഷം ഗുണഭോക്തക്കളുടെ ചികില്‍സക്കായി 49 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം 20 ലക്ഷത്തോളം ഗുണഭോക്താക്കളില്‍ നിന്ന് അഞ്ച് ലക്ഷം പേര്‍ക്ക് ആനുകൂല്യങ്ങള്‍ വൈകാതെ നര്‍കും. എംപാനല്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ ശൃംഖല വഴി പ്രതിവര്‍ഷം ഏകദേശം 5,00,000 രൂപയുടെ ചികില്‍സാ സഹായം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകരമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടാണിത്. ആശുപത്രിക്ക് മുമ്പും ശേഷവുമുള്ള രോഗനിര്‍ണയവും മരുന്നുകളും ഉള്‍പ്പെടെ 1354 നടപടിക്രമങ്ങള്‍ ഇതില്‍പ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: