ന്യൂദല്‍ഹി : അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരിയുടെ മരണം സിബിഐ അന്വേഷിക്കും. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന യുപി പോലീസില്‍ നിന്നും ഏറ്റെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
കേസില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐയുടെ ആറംഗസംഘം പ്രയാഗ്രാജിലെത്തി. കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് സിബിഐ പോലീസിനെ സമീപിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിന്റെ ഭാഗമായി പോലീസ് സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
പ്രയാഗ് രാജിലെ ബഗാംബരി മഠത്തിലെ വസതിയില്‍ സെപ്തംബര്‍ 20നാണ് മഹന്ത് നരേന്ദ്രഗിരിയെ ദുരീഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും നരേന്ദ്രഗിരിയുടേത് തൂങ്ങിമരണമാണെന്നാണ് പറയുന്നത്. ഇതോടെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്. കേസില്‍ മഹന്ത് നരേന്ദ്രഗിരിയുടെ ശിഷ്യനായ അനന്ദ് ഗിരിയെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതാണ് ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം.
അതസമയം സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ ആനന്ദ് ഗിരിയുടേത് ഉള്‍പ്പെടെ മൂന്ന് പേരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. മാനസിക സംഘര്‍ഷത്താല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു പെണ്‍കുട്ടിയുടേയും തന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് യോജിപ്പിച്ച് ആനന്ദ് ഗിരി അപകീര്‍ത്തിപ്പെടുത്തുമെന്ന് വിവരം ലഭിച്ചതായും മഹന്ത് നരേന്ദ്രഗിരിയുടെ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: