Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതിഭവന്‍ പ്രതിഷേധ സമരം സിപിഎം ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു; ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരേ നടപടിക്ക് സാധ്യത

കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജമേഖലയില്‍ കൊണ്ടുവരുന്ന വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ രാഷ്‌ട്രീയ ട്രേഡ് യൂണിയന്റെ ചട്ടംവിട്ടുള്ള നടപടികള്‍ അവസാനിപ്പിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ സിപിഎം വൈദ്യുതി വകുപ്പ് ഒഴിയുകയും ജനതാദള്‍ മന്ത്രിയെക്കൊണ്ട് ഇടതുപക്ഷ യൂണിയന്‍ നേതാക്കളെ നിലയ്‌ക്ക് നിര്‍ത്തുകയും ചെയ്തു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 24, 2021, 10:02 am IST
in Kerala

കോഴിക്കോട്: വൈദ്യുതി ബോര്‍ഡിനെതിരേ ജീവനക്കാരുടെ ഇടതുപക്ഷ സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ച വൈദ്യുതിഭവന്‍ പ്രതിഷേധ സമരം സിപിഎം ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. സംഘടനയില്‍ത്തന്നെ സമരത്തിന്റെ പേരില്‍ ഭിന്നാഭിപ്രായവും വന്നു. ഇതിനു പുറമേയാണ് ഭരണ കക്ഷിയുടെ സര്‍വീസ് സംഘടന സര്‍ക്കാര്‍ നടപടിക്കെതിരേ സമരം പ്രഖ്യാപിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചത്. നേതാക്കള്‍ക്കെതിരേ നടപടി ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജമേഖലയില്‍ കൊണ്ടുവരുന്ന വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ രാഷ്‌ട്രീയ ട്രേഡ് യൂണിയന്റെ ചട്ടംവിട്ടുള്ള നടപടികള്‍ അവസാനിപ്പിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ സിപിഎം വൈദ്യുതി വകുപ്പ് ഒഴിയുകയും ജനതാദള്‍ മന്ത്രിയെക്കൊണ്ട് ഇടതുപക്ഷ യൂണിയന്‍ നേതാക്കളെ നിലയ്‌ക്ക് നിര്‍ത്തുകയും ചെയ്തു. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉള്‍പ്പെടെ രാഷ്‌ട്രീയമായി ഇഷ്ടാനുസരണം ചെയ്തിരുന്ന ഇടത് നേതാക്കളുടെ തോന്നിവാസങ്ങള്‍ നിന്നു. ഇതോടെയാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിനെതിരേ സമരത്തിന് തീരുമാനിച്ചത്. ബോര്‍ഡും വകുപ്പ്മന്ത്രിയും നേതാക്കളെ അവഗണിച്ച വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ രണ്ടുവരെ 500 പേരെ പങ്കെടുപ്പിച്ച് ബോര്‍ഡ് ആസ്ഥാനത്ത് സമരം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഇന്നലെ വൈകിയും സമരം പിന്‍വലിച്ചതായി അസോസിയേഷന്‍ നേതാക്കള്‍ അംഗങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എച്ച്ആര്‍ മാനേജര്‍, ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അടക്കം മര്‍മ്മപ്രധാന സ്ഥാനങ്ങളില്‍ ഇടത് മുന്നണി വിരുദ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ച് ട്രാന്‍സ്ഫര്‍ നടപടികള്‍ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ (ഫഌഗ്ഷിപ് പദ്ധതികള്‍) തകിടം മറിക്കുന്ന തരത്തിലുള്ള മാനേജ്മെന്റ് നിലപാടിനെതിരെയും ശക്തമായ പ്രക്ഷോഭം തുടങ്ങുവാന്‍ തീരുമാനത്തിന്റെ ആദ്യ പടി എന്ന നിലയിലായിരുന്നു പ്രതിഷേധം നിശ്ചയിച്ചത്. തിരുവനന്തപുരത്തെ കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും കേന്ദ്ര ഭാരവാഹികളുടെയും ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഇത് പിണറായി സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രവും വിചാരണയുമായി മാറുകയായിരുന്നു തത്ത്വത്തില്‍. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ നടപ്പിലായിലെന്നും നിയമനങ്ങള്‍ രാഷ്‌ട്രീയ പക്ഷപാതം നോക്കിയാണെന്നും സര്‍ക്കാര്‍ പക്ഷത്തുള്ള യൂണിയന്‍തന്നെ ആരോപിക്കുന്നതായിരുന്നു സമരത്തിന് പറഞ്ഞ കാരണം. ഓഫീസേഴ്സ് യൂണിയന്‍ നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

Tags: കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

India

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് രാമ ധര്‍മ പ്രചാര സഭ; ഹൈദരാബാദില്‍ നാമ ജപ യാത്ര ആരംഭിച്ചത് തേങ്ങ ഉടച്ച്

Kerala

ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.