കൊച്ചി: കേരളത്തിലേക്ക് 32 കോടിയുടെ ഹെറോയിന്‍ കടത്തിയ സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട്ടും ഒരുക്കിയ വന്‍ സന്നാഹത്തിലേക്ക് ഡിആര്‍ഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. അഞ്ചു കിലോ ഹെറോയിനുമായി പിടിയിലായ ആഫ്രിക്കന്‍ യുവതി ബിഷാല സോമോ (40) ഇന്ത്യയില്‍ മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരിയാണെന്നും അവര്‍ക്കു വേണ്ടി വിമാനത്താവളത്തില്‍ മൂന്നു വാഹനങ്ങളാണ് ഒരുക്കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടത്തുള്ള പ്രമുഖ ഹോട്ടലില്‍ 21 മുതല്‍ 28 വരെ ഇവര്‍ക്കായി മുറിയും ബുക്ക് ചെയ്തിരുന്നു.
മൂന്ന് വാഹനങ്ങളില്‍ ഒന്ന് ഇവരെ കയറ്റാനായിരുന്നു. മറ്റ് രണ്ടും അകമ്പടിക്കുള്ളതും. ഇവര്‍ ഡിആര്‍ഐയുടെ പിടിയിലായി നിമിഷങ്ങള്‍ക്കകം ഇവരെ കാത്തുകിടന്നവര്‍ രക്ഷപ്പെട്ടു. ഇവരെ കാത്ത് വാഹനത്തില്‍ എത്തിയ സംഘങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഡിആര്‍ഐ പരിശോധിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇവര്‍ ഇറങ്ങിയ ഉടന്‍ റൂം ക്യാന്‍സല്‍ ചെയ്തിരുന്നു. പിടിയിലായപ്പോള്‍ത്തന്നെ പുറത്തുള്ളവര്‍ അറിഞ്ഞതിനാല്‍, ഇവര്‍ക്കൊപ്പം വിമാനത്തിലും മയക്കുമരുന്ന് മാഫിയയുടെ ആള്ക്കാര് ഉണ്ടായിരുന്നുവെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍.
ഇവര്‍ മുമ്പ് ബെംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്നും യാത്രകളെല്ലാം ബിസിനസ് ക്ലാസില്‍ ആയിരുന്നുവെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തിലുള്ള മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണിയായ ബിഷാല കോഴിക്കോട് ഇതിന് മുമ്പ് എത്തിയിട്ടുണ്ടോ എന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ള ഇവര്‍ ഡിആര്‍ഐയുടെ ചോദ്യം ചെയ്യലിനോട് ഇതുവരെ സഹകരിച്ചിട്ടില്ല. താന്‍ ഗുരുതര രോഗബാധിതയാണെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: