Categories: Music

മലയാള ചിത്രം ഇക്താരയുടെ പാട്ടുകളുടെ സിഡി പ്രകാശനം ചെയ്തു

അജിത് കണ്ണന്‍, അനഘ, സന്തോഷ് കരുനാഗപ്പള്ളി, ശിവപ്രസാദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

Published by

കൊച്ചി: മലയാള ചിത്രമായ ഇക്താരയിലെ പാട്ടുകളടങ്ങിയ സിഡി പ്രകാശനം ചെയ്തു. ശ്രീമഠം മൂവിസിന്റെ ബാനറില്‍ രഞ്ജിത് ആര്‍. പിള്ളയുടെ നിര്‍മാണത്തില്‍ ശിവപ്രസാദ് ഇരവി മംഗലം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇക്താര. മഹേഷ് മാധവനാണ് ക്യാമറ, സംഗീതം- ശ്രീധര മേനോന്‍.  

മേക്കപ്പ്-ശിവരാമന്‍, മിനി പൂങ്ങൂട്ട്, കോസ്റ്റിയും-വിദ്യാധരന്‍. അജിത് കണ്ണന്‍, അനഘ, സന്തോഷ് കരുനാഗപ്പള്ളി, ശിവപ്രസാദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍  പ്രൊഡ്യൂസര്‍ രഞ്ജിത്ത്, ഡയറക്ടര്‍ ശിവപ്രസാദ് ഇരവിമംഗലം, സംഗീത സംവിധായകന്‍ ശ്രീധരമേനോന്‍, അജിത് കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by