ബംഗളൂരു: കര്‍ണാടകയില്‍ മത പരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങി ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. മുന്‍ സ്പീക്കറും നഗ്തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവര്‍ത്തനം നടക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചു. ബംഗളൂരു ബിഷപ്പിന്റെ നേതൃത്വത്തിലുള്ള വൈദിക സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിയമത്തിന് തങ്ങളുടെ പിന്തുണയുണ്ടെന്നും ബിഷപ്പ്മാര്‍ വ്യക്തമാക്കി. ഹൈന്ദവരെ കര്‍ണാടകയില്‍ വ്യാപകമായി മതം മാറ്റത്തിന് വിധേയമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. അടുത്താ സഭാ സമ്മേളനത്തില്‍ നിയമം പാസാക്കും. നേരത്തേ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
ഉത്തര്‍പ്രദേശിലാണ് ആദ്യം മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവര്‍ ഈ നിയമത്തിന് പിന്തുണ നല്‍കിയിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ലെന്നും കൂട്ട മതപരിവര്‍ത്തനം നിര്‍ത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മതപരിവര്‍ത്തനം നടക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂട്ട മതപരിവര്‍ത്തനം നിര്‍ത്തലാക്കണം. എന്റെ അറിവില്‍, മുസ്ലിം മതത്തില്‍പ്പെട്ടൊരാള്‍ക്ക് മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കാന്‍ കഴിയില്ല. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ ഞാന്‍ അംഗീകരിക്കുന്നില്ല’ -രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: