തിരുവനന്തപുരം : കേന്ദ്രം സഹായിച്ച ധനസഹായം ആര്‍ക്കും നഷ്ടപ്പെടുത്തില്ല. സംസ്ഥാനത്തെ കോവിഡ് മരണനഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ പുതിയ പട്ടിക പ്രസിദ്ധീകരിക്കും.
സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അര്‍ഹരായ ആര്‍ക്കും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. ഇതിന് ആരോഗ്യവകുപ്പ് തന്നെ മുന്‍കൈ എടുത്ത് പട്ടിക തയ്യാറാക്കുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50000 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിന് മരണ പട്ടിക പുതുക്കേണ്ടി വരുന്നത്.
അതേസമയം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി അറയിച്ചു. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ജാഗ്രത കൈവിടരുത്. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ഐസിയു കൂടി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. പുതിയ 30 ബെഡുകള്‍ ഉള്‍പ്പെടെ 130 ബെഡുകള്‍ ഐസിയുവില്‍ ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ 17 വെന്റിലേറ്ററുകള്‍ ലഭ്യമാകും. കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഐസിയുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: