Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒടുവില്‍ വിദേശകാര്യമന്ത്രിയുടെ താക്കീതിന് ബ്രിട്ടന്‍ വഴങ്ങി; കോവിഷീല്‍ഡി ന് ബ്രിട്ടന്റെ അംഗീകാരം; ക്വാറന്‍റൈനില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയില്ല

ഇന്ത്യയിലെ കോവിഷീല്‍ഡിനെ അംഗീകൃതവാക്സിനായി അംഗീകരിക്കാത്ത ബ്രിട്ടന്റെ നയത്തിനെതിരെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പോരാട്ടത്തിന് വിജയം. ബ്രിട്ടന്‍ പുതുതായി പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 04:02 pm IST
in World

ന്യൂദല്‍ഹി: ഇന്ത്യയിലെ കോവിഷീല്‍ഡിനെ അംഗീകൃതവാക്സിനായി അംഗീകരിക്കാത്ത ബ്രിട്ടന്റെ നയത്തിനെതിരെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പോരാട്ടത്തിന് വിജയം. ബ്രിട്ടന്‍ പുതുതായി പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.  

അതേ സമയം ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഇരിക്കണമെന്ന വ്യവസ്ഥ നീക്കിയിട്ടില്ല. ഇതിനായി ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദം തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷുകാരല്ലാത്ത വിദേശികള്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ നയത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡിനെ അംഗീകൃതവാക്സിനുകളുടെ പട്ടികയില്‍ നിന്നും ബ്രിട്ടന്‍ ഒഴിവാക്കിയിരുന്നത്. ഇത് പ്രകാരം ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ട് തവണ എടുത്തവരെപ്പോലും വാക്സിന്‍ എടുക്കാത്തവരുടെ പട്ടികയിലേ പെടുത്താന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ബ്രിട്ടന്‍. ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ഈ ക്വാറന്‍റൈന്‍ നയത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ എതിര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ബ്രിട്ടന് താക്കീത് നല്‍കിയിരുന്നു.  

ബ്രിട്ടന്‍റേത് വംശീയ വിവേചനമാണെന്ന പ്രതിഷേധം ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ബ്രിട്ടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയം ശക്തമായി പ്രതിഷേധിച്ചിരുന്നു.  

നേരത്തെ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനക, ഫൈസര്‍, ബയോഎന്‍ടെക്, മൊഡേണ, ജാന്‍സെന്‍ വാക്‌സിന്‍ എന്നിവ മാത്രമായിരുന്നു അംഗീകൃത വാക്‌സിനുകള്‍. ഇപ്പോള്‍ അസ്ട്രസെനക കോവിഷീല്‍ഡ്, അസ്ട്രസെനക വാക്‌സെവ്‌റിയ, മൊഡോണ ടകേഡ എന്നീ വാക്‌സിനുകളെക്കൂടി അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം അംഗീകൃത പൊതുആരോഗ്യസംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പട്ടികയില്‍ ആസ്‌ത്രേല്യ, ആന്റിഗ്വ, ബാര്‍ബുഡ, ബാര്‍ബഡോസ്, ബഹ്‌റൈന്‍, ബ്രൂണൈ, കാനഡ, ഡൊമിനിക്ക, ഇസ്രയേല്‍, ജപ്പാന്‍, കുവൈത്ത്, മലേഷ്യ, ന്യൂസിലാന്റ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നീ രാഷ്‌ട്രങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇതിനര്‍ത്ഥം ഇന്ത്യക്കാര്‍ കോവിഷീല്‍ഡ് രണ്ട് ഡോസെടുത്താലും 10 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ ഇരിക്കേണ്ട സ്ഥിതിയാണ്. ഇത് ഒഴിവാക്കാന്‍ ഇന്ത്യയിലെ അംഗീകൃത പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ബ്രിട്ടന്റെ അംഗീകാരം ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് ഇന്ത്യയെന്ന് ബ്രിട്ടനിലെ ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു.

Tags: Oxford-AstraZeneca vaccineഅസ്ട്രസെനകബ്രിട്ടന്‍റെ ക്വാറന്‍റൈന്‍ നയംജയശങ്കര്‍യുകെഡോ. എസ്. ജയശങ്കര്‍Britainവാക്‌സിന്‍കോവിഷീല്‍ഡ്പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അക്രമത്തിനും പീഡനത്തിനും എതിരെ ബ്രിട്ടൻ ; മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് പരാമർശം

Vicharam

ആര്‍എസ്എസും സമാജവും

World

ബ്രിട്ടണിലെ ജൂത ആരാധനാലയത്തിന് പുറത്ത് നടന്നത് തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ് ; അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.