മലപ്പുറം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിക്ക് പിന്തുണയുമായി കെ. മുരളീധരന് എംപിയും. ഓട് പൊളിച്ച് കയറി വന്നവരല്ല എംപിമാര്‍. സല്യൂട്ട് എംപിമാര്‍ക്ക് അവകാശപ്പെട്ടതാണ്. കേരള പൊലീസില്‍ ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും വരെ സല്യൂട്ട് നല്കാമെങ്കില് എന്തുകൊണ്ട് എംപിമാര്‍ക്ക് സല്യൂട്ട് നല്‍കിക്കൂടെന്നു അദ്ദേഹം ചോദിച്ചു.
പത്തനാപുരം എല്‍ഡിഎഫ് എംഎല്‍എയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ കെബി ഗണേഷ് കുമാറും സുരേഷ് ഗോപിക്ക് പിന്തുണ നല്‍കിയിരുന്നു. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യന്‍ പാര്‍ലമെന്റംഗത്തിനാണ് സല്യൂട്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ നിലപാടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: