കോഴിക്കോട്: പരീക്ഷയില്‍ തോറ്റവരെ അധിക മാര്‍ക്ക് നല്കി ജയിപ്പിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ നീക്കം വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ കൗണ്‍സിലംഗം കെ.പി. ശ്രീശന് ആരോപിച്ചു.
സര്‍വകലാശാലയുടെ മുഖത്ത് കരിതേക്കുന്ന നടപടിയാണ്. രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തോറ്റവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നിലനില്‍ക്കുമ്പോഴാണ് അനധികൃതമായ നീക്കം നടക്കുന്നത്. സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തോടെ നിലവിലുള്ള പരീക്ഷാ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാക്കുന്ന നടപടി പുനപരിശോധിക്കണം.
വിഷയത്തില്‍ അടിയന്തിരമായി ഗവര്‍ണര്‍ ഇടപെടണമെന്നും കെ.പി. ശ്രീശന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: