Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; വസ്തുതകളെക്കുറിച്ച് അന്വേഷണമില്ല, ചര്‍ച്ച വഴിതിരിച്ചുവിടാന്‍ നീക്കം, ബിഷപ്പിന്റെ വാക്കുകൾ സമുദായങ്ങൾക്ക് എതിരല്ല

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Sep 22, 2021, 10:16 am IST
inKerala

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ വസ്തുതകളെക്കുറിച്ച് അന്വേഷണം നടത്താതെ പ്രശ്‌നം വഴിതിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍, യുഡിഎഫ് നീക്കം. ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദത്തിന് കോട്ടം തട്ടിച്ചെന്ന് വരുത്തി, അത് പരിഹരിക്കാനെന്ന പേരില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

പരാമര്‍ശത്തിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസും ആദ്യം ബിഷപ്പിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പിന് പിന്തുണയേറുന്നതു കണ്ട ഇരുവിഭാഗം നേതാക്കളും നിലപാട് മാറ്റി ബിഷപ്പുമാരുമായി ചര്‍ച്ചയ്‌ക്കിറങ്ങി. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി മനസ്സിലാക്കിയ കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി അരമനയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായ നാര്‍ക്കോട്ടിക് ജിഹാദിനെ എതിര്‍ക്കാന്‍ ഇരുവരും തയ്യാറായില്ല. പ്രശ്‌നം കെട്ടടങ്ങിയിട്ടില്ലെന്ന് മനസ്സിലായതോടെയാണ് മതനേതാക്കളുടെ ചര്‍ച്ച തട്ടിക്കൂട്ടിയത്.  

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.

അതിനാല്‍ ‘തകര്‍ന്നു കിടക്കുന്ന മതസൗഹാര്‍ദം വീണ്ടും കെട്ടിപ്പൊക്കാനാണ്’ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പമുള്ള ചില മതനേതാക്കളെ വിളിച്ച് യോഗം തട്ടിക്കൂട്ടിയത്. ഇത്തരം ചര്‍ച്ചകള്‍ നടത്തി എല്ലാം ഭദ്രമായെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ പാലാ ബിഷപ്പു പറഞ്ഞ, ഗുരുതരമായ കാര്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. മാത്രമല്ല ബിഷപ്പു പറഞ്ഞ കാര്യം മതനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തുമില്ല. ഇത്തരം ചര്‍ച്ചകളും പൊയ്‌വെടികളും കോലാഹലങ്ങളുമല്ല, പകരം ബിഷപ്പു പറഞ്ഞ കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അതിനു മുതിരുന്നില്ല.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദീപികയെ തള്ളിപ്പറയുക മാത്രമാണുണ്ടായത്. സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്ന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം യോഗത്തില്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.  

Tags: keralaBishopLoveNarcotic Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.